ലോകത്തിലെ അതി സമ്പന്നരായ 500 പേരില്‍ ആദ്യമായി ട്രംപും, ആസ്തി 6.5 ബില്യണ്‍ ഡോളര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യം തകര്‍ന്നുവീഴുമെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ട് മാര്‍ച്ച് 25 കടന്നുപോയി. മാത്രമല്ല, താഴ്ചയിലേക്ക് കൂപ്പുകുത്തുമെന്ന് വിധിച്ചവരെ അതിശയിപ്പിച്ചുകൊണ്ട് ലോകത്തിലെ അതി സമ്പന്നരായ 500 പേരില്‍ ആദ്യമായി ട്രംപും ഇടംപിടിച്ചു.

ന്യൂയോര്‍ക്ക് തട്ടിപ്പ് കേസില്‍ 500 മില്യണ്‍ ഡോളറിലധികം ബോണ്ട് പോസ്റ്റ് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച് 25 തിങ്കളാഴ്ച അവസാനിക്കാനിരിക്കെ തന്റെ കയ്യില്‍ അത്രയും തുകയില്ലെന്ന് വെളിപ്പെടുത്തിയ ട്രംപിന് അനുകൂലമായി എത്തിയ കോടതി വിധിയായിരുന്നു എല്ലാം മാറ്റിമറിച്ചത്. തട്ടിപ്പുകേസില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അധികൃതര്‍ തിങ്കളാഴ്ച മുതല്‍ ട്രംപിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് കോടതിവിധി എത്തിയത്. 10 ദിവസത്തിനുള്ളില്‍ 175 മില്യണ്‍ ഡോളറിന്റെ ബോണ്ട് പോസ്റ്റ് ചെയ്താല്‍ ട്രംപിന്റെ 454 മില്യണ്‍ ഡോളര്‍ സിവില്‍ തട്ടിപ്പ് വിധി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ന്യൂയോര്‍ക്കിലെ അപ്പീല്‍ കോടതി തിങ്കളാഴ്ച സമ്മതിച്ചു.

ഏതാണ്ട് അതേസമയത്ത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ് 29 മാസത്തെ ലയന പ്രക്രിയ പൂര്‍ത്തിയാക്കുകയും കോടിക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ ഔദ്യോഗികമായി ട്രംപിന്റേതയിമാറുകയും ചെയ്തു. ഇതോടെ അദ്ദേഹത്തിന്റെ ആസ്തി 4 ബില്യണ്‍ ഡോളറിലധികം വര്‍ദ്ധിച്ചു. കൃത്യമായി പറഞ്ഞാല്‍, 6.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സില്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികയില്‍ ആദ്യമായി ട്രംപും ഇടംപിടിച്ചു.

With a net worth of $6.5 billion, Trump is among the world’s 500 richest people

More Stories from this section

family-dental
witywide