
പാലക്കാട്: സർക്കാർ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ നിന്ന് യുവതിക്ക് പാമ്പ് കടിയേറ്റു. മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂർ താലൂക്ക് ആശുത്രിയിൽ വച്ച് പാമ്പ് കടിയേറ്റത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ഗായത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ഗായത്രിയുടെ മകളെ പനിയെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്.
അതിനിടെ രാവിലെ യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു. തറയിൽ യൂറിൻ വീണത് തുടയ്ക്കാൻ ചൂലെടുക്കാൻ പോയ സമയത്താണ് ഗായത്രിയുടെ കെെയിൽ പാമ്പ് കടിക്കുന്നത്. ആശുപത്രിയിൽ പെരുച്ചാഴിയും എലിയും ഉൾപ്പെടെ ഉണ്ടെന്നും വൃത്തിഹീനമായ അവസ്ഥയാണെന്നും വാർഡ് മെബർ ചൂണ്ടിക്കാട്ടി.
Woman gets snake bite from chittoor govt hospital palakkad
Tags:












