‘ഭയപ്പെടുത്തുന്നത്’, ഹേമ കമ്മിറ്റി നടപടി റിപ്പോർട്ട് നടുക്കുന്നതെന്നും വനിതാ കമ്മിഷൻ അധ്യക്ഷ, ‘നടപടി എടുക്കും’

കൊച്ചി: മലയാള സിനിമ മേഖലയെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി രംഗത്ത്.ഹേമ കമ്മിറ്റി റിപ്പോർട്ട് ഭയപ്പെടുത്തുന്നതാണെന്നും നടപടി എടുക്കുമെന്നും പി സതീദേവി വ്യക്തമാക്കി. വളരെ ഭയപ്പെടുത്തുന്ന സാഹചര്യമാണ് മലയാളം സിനിമ മേഖലയിൽ ഉള്ളതെന്ന് സതീദേവി പറഞ്ഞു. തെറ്റായ പ്രവണതകൾക്കെതിരെ സാംസ്‌കാരിക രംഗത്തുള്ളവർ രംഗത്തേക്ക് വരണമെന്നും സതീദേവി പറഞ്ഞു.

മുഴുവൻ സിനിമാ പ്രവർത്തകരും ഇതിനെതിരെ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. മലയാള സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾ ഇപ്പോഴെങ്കിലും പുറത്തുവന്നതിൽ സന്തോഷമെന്ന് സതീദേവി പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകൾ‌ നടപ്പാക്കാനായി സർക്കാർ ന‍ടപടികൾ സ്വീകരിക്കാൻ വനിതാ കമ്മിഷൻ ശുപാർശ നൽകുമെന്ന് സതീദേവി വ്യക്തമാക്കി.

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

More Stories from this section

family-dental
witywide