വഖഫ് ഭേദഗതി നിയമത്തിനെതിരെ പോരാട്ടം കുറിച്ച് വിജയും ടിവികെയും ഇറങ്ങി; സുപ്രീംകോടതിയിൽ ഹർജി

ഡൽഹി: കേന്ദ്ര സർക്കാർ അതിവേഗം നിയമമാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ പോരാട്ടം കുറിച്ച് ടി വി കെ അധ്യക്ഷൻ വിജയും രംഗത്ത്. വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡി എം കയും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിജയിന്‍റെ പാർട്ടിയും പരമോന്നത കോടതിയെ സമീപിച്ചത്.

പുതിയ വഖഫ് നിയനം മുസ്ലീം സമുദായത്തോടുള്ള വിവേചനമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നുമുള്ള വാദങ്ങളാണ് ഹർജികളിലുടെ പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്നത്. ഹ‍ർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുമോ എന്നത് കണ്ടറിയണം.

More Stories from this section

family-dental
witywide