അഹമ്മദാബാദ് വിമാനാപകടം: ‘മാധ്യമങ്ങള്‍ക്കുമുമ്പില്‍ വാ തുറക്കരുത്’, ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ കര്‍ശന നിയന്ത്രണം

ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍നിന്ന് ജീവനക്കാരെ വിലക്കി എയര്‍ ഇന്ത്യ. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശവും ഓര്‍ഡറും പുറപ്പെടുവിച്ചിട്ടുണ്ട്. വീഡിയോ റെക്കോഡ് ചെയ്യാനോ ഔദ്യോഗിക ഡാറ്റകളുടെ ഫോട്ടോ എടുക്കാനോ പാടില്ല എന്നും നിര്‍ദേശമുണ്ട്. സൈബര്‍സെക്യൂരിറ്റി പോളിസിയെക്കുറിച്ച് ജീവനക്കാര്‍ക്ക് കമ്പനി താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒരാള്‍ മാത്രം രക്ഷപെട്ട അഹമ്മദാബാദ് വിമാനദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ജീവനക്കാര്‍ മറുപടി നല്‍കേണ്ടതില്ല. കമ്പനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദാംശങ്ങളെക്കുറിച്ചുള്ള മറുപടി ഉത്തരവാദിത്വപ്പെട്ടവര്‍ നല്‍കും എന്നും എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കരോട് വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide