മോദി നുണ പ്രചരിപ്പിക്കുന്നു, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ പോക്കറ്റിൽ; ആഞ്ഞടിച്ച് മല്ലികാർജുൻ ഖർഗെ

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിക്കുന്ന അവകാശവാദങ്ങൾ തെറ്റാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രിക്കെതിരെ അധികാര ദുർവിനിയോഗം നടന്നിട്ടും നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ പോക്കറ്റിലാണെന്നും ബംഗാളിലും തമിഴ്‌നാട്ടിലും പരാജയപ്പെടുമെന്ന് ഉറപ്പായതിനാലാണ് മോദി നുണപ്രചാരണം നടത്തുന്നതെന്നും ഖർഗെ ആരോപിച്ചു.

ഇന്ത്യ സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ ഓരോ പാർട്ടിയുമായും പ്രത്യേക ചർച്ചകൾക്ക് മോദി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. സ്ത്രീക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്ന മോദിയുടെ പ്രത്യയശാസ്ത്രം സ്ത്രീകളെ എങ്ങനെയാണ് കാണുന്നതെന്ന് അദ്ദേഹം ചോദിച്ചു. അണ്ണാദുരൈയുടെ ആശയങ്ങൾ പിന്തുടരുന്ന എഐഎഡിഎംകെ എങ്ങനെയാണ് മോദിയുമായി ചേരുന്നതെന്ന് ഖർഗെ അത്ഭുതം പ്രകടിപ്പിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദി എല്ലാവരെയും ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മണ്ഡല പുനർനിർണ്ണയത്തിലടക്കം ഇത് പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്ന് ഖർഗെ വ്യക്തമാക്കി. ഇരുവരും പതിവായി സംസാരിക്കാറുണ്ടെന്നും സ്റ്റാലിൻ-രാഹുൽ റാലി ഒഴിവാക്കിയതിൽ മറ്റ് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയിയുടെ പാർട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന്, കോൺഗ്രസും ഡിഎംകെയും വ്യത്യസ്ത പാർട്ടികളാണെന്നും ഓരോ പാർട്ടിക്കും അവരവരുടേതായ താല്പര്യങ്ങൾ ഉണ്ടാകുമെന്നും പൊതുവിഷയങ്ങളിൽ ഒന്നിച്ചു നിൽക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Kharge slams PM Modi over code of conduct violation and claims EC is under Govt control

More Stories from this section

family-dental
witywide