ട്രംപ് ഭരണകൂടത്തിൽ സുപ്രധാന ചുമതലയിലേക്ക് എയർബിഎൻബി സഹസ്ഥാപകൻ; ഡിജിറ്റൽ സേവനങ്ങൾ നവീകരിക്കാൻ ചുമതല

വാഷിംഗ്ടൺ: ഫെഡറൽ സർക്കാരിന്‍റെ ഡിജിറ്റൽ സേവനങ്ങൾ സമഗ്രമായി നവീകരിക്കുന്നതിനുള്ള ചുമതല എയർബിഎൻബി സഹസ്ഥാപകൻ ജോ ഗെബ്ബിയയെ ഏൽപ്പിച്ചു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനമാണിതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാർ വെബ്‌സൈറ്റുകളുടെയും ഡിജിറ്റൽ ടൂളുകളുടെയും രൂപകൽപ്പന, ഉപയോഗക്ഷമത എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ട്രംപ് വ്യാഴാഴ്ച ഒരു പുതിയ നാഷണൽ ഡിസൈൻ സ്റ്റുഡിയോ സ്ഥാപിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഈ പുതിയ വൈറ്റ് ഹൗസ് യൂണിറ്റിന്‍റെ ആദ്യത്തെ ചീഫ് ഡിസൈൻ ഓഫീസറായി ഗെബ്ബിയ സേവനമനുഷ്ഠിക്കും. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് നേരിട്ടായിരിക്കും അദ്ദേഹം റിപ്പോർട്ട് ചെയ്യുക.

സർക്കാർ സേവനങ്ങൾ ലളിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതും ജനങ്ങൾക്ക് വേണ്ടിയുള്ളതുമായിരിക്കണം, ഉദ്യോഗസ്ഥർക്ക് വേണ്ടിയായിരിക്കരുത് എന്ന് ഉത്തരവിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ട്രംപ് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഇത് കാര്യക്ഷമതയെയും രൂപകൽപ്പനയെയും കുറിച്ചാണ്. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം ട്രംപ് ഭരണകൂടത്തിൽ ചേർന്ന ഗെബ്ബിയ, ഫെഡറൽ ബ്യൂറോക്രസിയിൽ മാറ്റങ്ങൾ വരുത്താനുള്ള ട്രംപിന്‍റെ വലിയ പദ്ധതിയിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്.

More Stories from this section

family-dental
witywide