
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് രാജിവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) മേധാവി നിദ് ഇസ്ലാമിനെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യൂനുസ് രാജിയെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നുള്ളതെന്ന് അദ്ദേഹം കരുതുന്നുവെന്നും നിദ് ഇസ്ലാ ഇസ്ലാം ബിബിസിയോട് പറഞ്ഞു.
രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു പൊതുനിലയിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല’ എന്ന് മുഖ്യ ഉപദേഷ്ടാവ് യൂനുസ് ഭയം പ്രകടിപ്പിച്ചതായാണ് വിവരം. കടുത്ത പ്രതിഷേധത്തിനൊടുവില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഭരണകൂടത്തെ ഈ പ്രസ്ഥാനം അട്ടിമറിച്ചാണ് യൂനുസ് അധികാരത്തിലെത്തിയത്.