ശബരിനാഥനെ മുൻനിർത്തി തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ് കച്ചമുറുക്കി; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മുറുക്കി കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു. മുൻ എം എൽ എ കെഎസ് ശബരീനാഥൻ കവടിയാറിൽ മത്സരിക്കുന്നതടക്കം 48 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. യുഡിഎഫ് കോർപ്പറേഷൻ പിടിക്കുമെന്ന് പ്രഖ്യാപനവേളയിൽ കെ മുരളീധരൻ ഉറപ്പിച്ചു പറഞ്ഞു. നാളെ മുതൽ പ്രചാരണ ജാഥകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

30 വർഷമായി കൗൺസിലറായ ജോൺസൺ ജോസഫ് (ഉള്ളൂർ), കെഎസ്‌യു വൈസ് പ്രസിഡന്റ് സുരേഷ് മുട്ടട, മുൻ കൗൺസിലറും അധ്യാപികയുമായ ത്രേസ്യാമ്മ തോമസ് (നാലാഞ്ചിറ), ഡിസിസി സെക്രട്ടറി എംഎസ് അനിൽകുമാർ (കഴക്കൂട്ടം) തുടങ്ങിയ പ്രമുഖരടങ്ങുന്ന പട്ടികയാണ് വാർഡ് തല തീരുമാനപ്രകാരം പ്രഖ്യാപിച്ചത്. ആശാ സമരത്തിൽ പങ്കെടുത്ത എസ്ബി രാജി കാച്ചാണി വാര്‍ഡിലും മുൻ എംപി എ ചാൾസിന്റെ മരുമകൾ എസ് ഷെർളി പായം വാര്‍ഡിലും മത്സരിക്കും. നഗരസഭ അഴിമതിക്കെതിരെ കുറ്റപത്രവുമായി കെ മുരളീധരൻ വാഹന പ്രചാരണ ജാഥ നയിക്കും; പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ തവണ 86 സീറ്റുകളിൽ മത്സരിച്ച് 10 എണ്ണം നേടിയ കോൺഗ്രസ് ഇത്തവണ 51 സീറ്റുകളിലേക്ക് ലക്ഷ്യമിടുന്നു. ഏകകണ്ഠമായ തീരുമാനമാണ് പട്ടികയെന്നും പോരായ്മകൾ അടുത്ത ഘട്ടത്തിൽ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു. ദീർഘകാലത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഡിസിസി അധ്യക്ഷൻ എൻ ശക്തൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നവംബർ 12 വരെ വാഹന ജാഥ തുടരും.

കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ

കഴക്കൂട്ടം- എംഎസ് അനിൽകുമാര്‍

കാട്ടായിക്കേണം- എ സുചിത്ര

പൗഡിക്കോണം- ഗാന്ധി സുരേഷ്

ചെങ്കോട്ടുകോണം- വിഎ സരിത

കാര്യവട്ടം- ജയന്തി

പാങ്ങപ്പാറ-നീതു രഘുവരൻ

പാതിരിപ്പള്ളി-എസ്‍പി സജികുമാര്ഡ

അമ്പലംമുക്ക്- എ അഖില

കുടപ്പനക്കുന്ന്- എസ് അനിത

നെട്ടയം- ആശ മുരളി

കാച്ചാണി- എസ്‍ബി രാജി

വാഴോട്ടുകോണം- പി സദാനന്ദൻ

കൊടുങ്ങാനൂര്‍- എസ് രാധാകൃഷ്ണൻ നായര്‍

വട്ടിയൂര്‍ക്കാവ്- എസ് ഉദയകുമാര്‍

കാഞ്ഞിരംപാറ- എസ്‍ രവീന്ദ്രൻ നായര്‍

പേരൂര്‍ക്കട- ജി മോഹനൻ

കവടിയാര്‍- കെഎസ് ശബരീനാഥൻ

മുട്ടട-വൈഷ്ണ സുരേഷ്

ചെട്ടിവിളാകം- ബി കൃഷ്ണകുമാര്‍

കിണവൂര്‍- ബി സുഭാഷ്

നാലാഞ്ചിറ- ത്രേസ്യാമ്മ തോമസ്

ഉള്ളൂര്‍- ജോണ്‍സണ്‍ ജോസഫ്

മെഡിക്കൽ കോളേജ്- വിഎസ് ആശ

പട്ടം- പി രേഷ്മ

കേശവദാസപുരം- അനിത അലക്സ്

ഗൗരീശപട്ടം-സുമ വര്‍ഗീസ്

കുന്നുകുഴി-മേരി പുഷ്പം

നന്തൻകോട്-എ ക്ലീറ്റസ്

പാളയം-എസ് ഷേര്‍ളി

വഴുതക്കാട്-നീതു വിജയൻ

ശാസ്തമംഗലം-എസ് സരള റാണി

പാങ്ങോട്-ആര്‍ നാരായണൻ തമ്പി

തിരുമല-മഞ്ജുള ദേവി

തൃക്കണ്ണാപുരം-ജോയ് ജേക്കബ്

പുന്നയ്ക്കാമുകള്‍-ശ്രീജിത്ത്

പൂജപ്പുര-അംബിക കുമാരി അമ്മ

എസ്റ്റേറ്റ്- ആര്‍എം ബൈജു

പൊന്നുമംഗലം-എസ് എസ് സുജി

തിരുവല്ലം-തിരുവല്ലം ബാബു

വലിയതുറ- ഷീബ പാട്രിക്

ആറ്റുകാൽ-അനിതകുമാരി

മണക്കാട്-ലേഖ സുകുമാരൻ

പേട്ട- ഡി അനിൽകുമാര്‍

അണമുഖം-ജയകുമാരി ടീച്ചര്‍

ആക്കുളം-സുധാകുമാരി സുരേഷ്

കുഴിവിള-അനിൽ അംബു

കുളത്തൂര്‍-ആര്‍ അംബിക

പള്ളിത്തുറ-ദീപ ഹിജിനസ്

Also Read

More Stories from this section

family-dental
witywide