തിരുവനന്തപുരം: കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. വിഡി സതീശനെതിരെ വീണ്ടും അതൃപ്തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടെന്ന് ചെയർമാനോട് ചോദിക്കണം. അഭിപ്രായങ്ങൾ തുറന്നു പറയുകയാണ് താൻ ചെയ്തത്. അതേ അഭിപ്രായത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു.
യുഡിഎഫ് കൺവീനർ എന്ന നിലയിൽ എല്ലാ കാര്യങ്ങളും എന്നെ അറിയിക്കണമെന്നില്ല. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങൾ അറിയുന്നത് എന്ന സണ്ണി ജോസഫിന്റെ പ്രതികരണത്തിലും അദേഹം പ്രതികരിച്ചു. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മന്ത്രി എന്ന നിലയിൽ ആയിരിക്കും അദ്ദേഹം ആ അഭിപ്രായം പറഞ്ഞതെന്നും അടൂർ പ്രകാശ് പറഞ്ഞു. മന്ത്രിസഭയിൽ കൂട്ട് ഉത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നത്. ബോർഡ് കോർപ്പറേഷനിലെ അധ്യക്ഷ സ്ഥാനം അത്തരം കാര്യത്തിൽ തീരുമാനം വേഗത്തിൽ എടുക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മന്ത്രിസഭയിൽ ഉള്ള ആളാകുമോ എന്ന കാര്യം എനിക്കറിയില്ല. ഉടൻ തീരുമാനം ഉണ്ടാകണം എന്നതാണ് തൻറെ അഭിപ്രായം. അത് എന്നത്തേക്ക് എന്ന് പറയാൻ അനുയോജ്യനല്ലെന്നും ഏതെങ്കിലും ഒരാൾ വരട്ടെ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.
Adoor Prakash expresses open dissatisfaction with V.D. Satheesan; says the chairman should be asked why a UDF meeting has not been convened.













