സംസ്ഥാനത്തെ ബോർഡ് – കോർപ്പറേഷൻ നിയമന ചർച്ച: പ്രതിഷേധം അറിയിച്ച് കോൺഗ്രസ് എ ഗ്രൂപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ് -കോർപ്പറേഷൻ നിയമന ചർച്ചയിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് എ ഗ്രൂപ്പ്. മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും മാത്രം ചർച്ച ചെയ്യുന്നതിലാണ് ബുധനാഴ്ച എ ഗ്രൂപ്പ് നേതാക്കളുടെ അനൗപചാരിക യോഗത്തിന് ശേഷം കെ.പി.സി.സി അധ്യക്ഷനെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചത്. മുതിർന്ന നേതാക്കളുമായി ചർച്ച വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

ബോർഡ്-കോർപ്പറേഷൻ നിയമന ചർച്ചകൾ മൂന്ന് പേരിൽ മാത്രമായി ഒതുക്കരുത്. കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും എംഎം ഹസൻ, കെസി ജോസഫ്, ബെന്നി ബഹന്നാൻ എന്നിവരുമായി നിയമന ചർച്ചകൾ നടത്തണമെന്നും എ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടു. ഈ കാര്യം ചൂണ്ടിക്കാണിച്ച് ഹൈക്കമാൻഡിനെ സമീപിക്കാനും എ ​ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, യുഡിഎഫിൽ ബോർഡ്- കോർപ്പറേഷൻ സ്ഥാനമാനങ്ങൾ സംബന്ധിച്ചുള്ള വീതം വയ്പ്പിൽ പോലും തീരുമാനം ആയിട്ടില്ല. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അഹോരാത്രം പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും അർഹമായി പരിഗണിക്കണമെന്നാണ് പ്രധാനമായി ഉയർന്ന ആവശ്യം. മന്ത്രിമാരും എംഎൽഎമാരും ആയി കഴിഞ്ഞവർ സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ബാക്കിയുള്ളവരെ മറന്നെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം.

Discussions on State Board and Corporation Appointments: ‘A’ Group Registers Protest

More Stories from this section

family-dental
witywide