
ബോസ്റ്റണ്‍: പ്ലാൻഡ് പാരന്റ്ഹുഡ് ഉൾപ്പെടെയുള്ള വലിയ ഗർഭഛിദ്ര സേവനദാതാക്കൾക്ക് മെഡിക്കെയ്ഡ് ഫണ്ടിങ് അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടത്തിന് മുന്നോട്ട് പോകാൻ കോടതി അനുമതി നല്‍കി.
റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പാസാക്കിയ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ടില്‍ ചില നികുതി ഇളവ് നല്‍കിയ സംഘടനകള്‍ക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഗര്‍ഭഛിദ്രം നല്‍കുന്നത് തുടര്‍ന്നാല്‍ മെഡിക്കെയ്ഡ് ഫണ്ട് നിഷേധിക്കുമെന്നതാണ് വ്യവസ്ഥ. ഏകദേശം 600 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, 24 സംസ്ഥാനങ്ങളിലായി അവയില്‍ ഏകദേശം 200 എണ്ണം അടച്ചുപൂട്ടല്‍ ഭീഷണിയിലാകുമെന്നും പ്ലാന്‍ഡ് പാരന്റ്ഹുഡും അതിന്റെ ചില അനുബന്ധ സ്ഥാപനങ്ങളും വാദിച്ചു.
വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ടിന്റെ വ്യവസ്ഥയെ പ്ലാന്‍ഡ് പാരന്റ്ഹുഡ് ചോദ്യം ചെയ്തു. നിയമം അതിന്റെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് പ്ലാന്‍ഡ് പാരന്റ്ഹുഡ് മുന്നറിയിപ്പ് നല്‍കി.













