ഏകപക്ഷീയമായ നടപടിയെന്ന് കോടതി; മൂന്നു ഫെഡറല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി

വാഷിംഗ്ടണ്‍ : മൂന്നു ഫെഡറല്‍ ഏജന്‍സികള്‍ അടച്ചുപൂട്ടാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കി യുഎസ് കോടതി.

ഫെഡറല്‍ മീഡിയേഷന്‍ ആന്റ് കണ്‍സിലിയേഷന്‍ സര്‍വ്വീസ്, മൈനോരിറ്റി ബിസിനസ് ഡെവലപ്‌മെന്റ് ഏജന്‍സി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിയം ആന്റ് ലൈബ്രറി സര്‍വ്വീസസ് എന്നീ മൂന്ന് ഏജന്‍സികള്‍ക്കെതിരെ ആയിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ നടപടി. ഈ ഏജന്‍സികള്‍ അടച്ചു പൂട്ടണമെന്ന് മാര്‍ച്ച് 14-നാണ് ട്രംപ് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെയാണ് കോടതിയുടെ താല്‍ക്കാലിക സ്റ്റേ നിലവില്‍ വന്നത്.

റോഡ് ഐലന്‍ഡില്‍ നിന്നുള്ള ഫെഡറല്‍ ജഡ്ജി ജോണ്‍ ജെ. മക്കോണല്‍ ആണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. ഏജന്‍സികള്‍ അടച്ചു പൂട്ടുന്നതിനുള്ള ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് പ്രൊസീജ്യര്‍ ആക്ടിന് വിരുദ്ധമാണെന്ന് ജഡ്ജി വ്യക്തമാക്കി.

ഈ വിഷയത്തില്‍ ട്രംപ് ഏകപക്ഷീയമായാണ് നടപടി എടുത്തതെന്നും കോണ്‍ഗ്രസ്സാണ് നിയമം നിര്‍മ്മിക്കുന്നതെന്നും പണം അനുവദിക്കുന്നതെന്നും ഇതെല്ലാം നടപ്പാക്കേണ്ടത് എക്‌സിക്യൂട്ടീവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide