‘നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്’; വി എസിനെ ഓർത്ത് കെ കെ രമ

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ തൻ്റെ സങ്കടത്തിൽ കൂടെ നിന്ന വിഎസിനെ ഓർത്ത് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, ആരും സഹായിക്കാനില്ലാതിരുന്ന വേളയിലും കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കെ കെ രമ തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു. കെ കെ രമയുടെ ഭർത്താവായ ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ്റെ മരണശേഷം വി എസ് എത്തിയ നിമിഷത്തെയാണ് കെ കെ രമ ഓർമ്മയിൽ ചേർത്തു വെയ്ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണരൂപം

പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍, നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവ്.. അന്ത്യാഭിവാദ്യങ്ങള്‍..

More Stories from this section

family-dental
witywide