” കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്നു, മതി കേരളമേ, ഇതു മതി”

കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയത്തിലേക്ക് കുതിക്കുന്നതിനിടെ, ശ്രദ്ധേയമായ ഫേസ്ബുക്ക് കുറിപ്പുമായി ആർഎംപി നേതാവ് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ്റെ 14-ാം ചരമവാർഷിക ദിനത്തിൽ പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ മുൻനിർത്തിയാണ് രമയുടെ പ്രതികരണം.”കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. മതി കേരളമേ, ഇതു മതി…” – രമ ഫേസ്ബുക്കിൽ കുറിച്ചു.

ടി.പി. ചന്ദ്രശേഖരനും മകൻ അഭിനന്ദിനുമൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് രമ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്ന വേളയിലാണ് രമയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്.

ചന്ദ്രശേഖരൻ സി.പി.ഐ.എം വിട്ട് ആർ.എം.പി രൂപീകരിച്ചതിന് പിന്നാലെയാണ് പിണറായി വിജയൻ ടി.പി. ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്നാണ് വിളിച്ചത്. 2012 മെയ് നാലിനാണ് ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. പിന്നാലെ നടന്ന ഒരു പത്രസമ്മേളനത്തിലും “കുലംകുത്തികൾ എപ്പോഴും കുലംകുത്തികൾ തന്നെയാണ്” എന്ന് പിണറായി വിജയൻ തൻ്റെ പ്രസ്താവന ആവർത്തിച്ചു. ഇത് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

KK Rama shares happiness over UDF lead

More Stories from this section

family-dental
witywide