എട്ട് വിമാനക്കമ്പനികളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 263 സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഡിജിസിഎ, ഇതില്‍ 51 വീഴ്ചകളും എയര്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഓഡിറ്റിംഗില്‍ എട്ട് വിമാനക്കമ്പനികളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 263 സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) . ഇതില്‍ 51 വീഴ്ചകളും കണ്ടെത്തിയിരിക്കുന്നത് എയര്‍ ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട്. 23 എണ്ണം ഇന്‍ഡിഗോയിലുമാണ്.

മൊത്തം 263 എണ്ണത്തില്‍ 19 എണ്ണം ലെവല്‍ വണ്‍ അല്ലെങ്കില്‍ പ്രധാനപ്പെട്ട ‘കണ്ടെത്തലുകള്‍’ ആയിരുന്നു, മുന്‍ വിസ്താര, എഐ, എഐ എക്‌സ്പ്രസ് എന്നിവയിലാണ് ഇവ കണ്ടെത്തിയത്. ബാക്കിയുള്ള 244 എണ്ണം ലെവല്‍ 2 അല്ലെങ്കില്‍ മറ്റ് നിയമലംഘനങ്ങളായിരുന്നു. ജൂലൈ 30 നകം തിരുത്തല്‍ ആവശ്യമുള്ള ഏഴ് ലെവല്‍ 1 അല്ലെങ്കില്‍ കാര്യമായ ലംഘനങ്ങളും ഓഗസ്റ്റ് 23 നകം പരിഹരിക്കേണ്ട മറ്റ് 44 ലംഘനങ്ങളും ലംഘനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

ജൂലൈ 1 നും 4 നും ഇടയില്‍ എയര്‍ ഇന്ത്യയുടെ ഓഡിറ്റില്‍ ഏകദേശം 100 സുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് ഒരു ദിവസത്തിന് ശേഷമാണ് ഡിജിസിഎ റിപ്പോര്‍ട്ടും വന്നത്.

ഓരോ ഓഡിറ്റും പൂര്‍ത്തിയാകുമ്പോള്‍, ബന്ധപ്പെട്ട എയര്‍ലൈനിനെ ഔദ്യോഗികമായി അറിയിക്കുകയും സമയബന്ധിതമായി തിരുത്തല്‍ നടപടി സ്വീകരിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം. ഡിജിസിഎ ഈ പ്രതികരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് ഡിജിസിഎ പറഞ്ഞു.

More Stories from this section

family-dental
witywide