ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർത്തി വെച്ച ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിൽനിന്ന് ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് പുനഃരാരംഭിച്ചത്.
ദുബായ്, അബുദാബി, റാസൽഖൈമ, ഷാർജ, അൽ ഐൻ, മസ്‌കത്ത്, ജിദ്ദ, റിയാദ്, ദമ്മാം, ബഹ്റൈൻ, ദോഹ, കുവൈത്ത് എന്നീ നഗരങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്കുപുറമെ അമൃത്സർ, ബംഗളുരു, ഡൽഹി, ഹൈദരാബാദ്, ജയ്‌പുർ, ലഖ്നൗ, മംഗളുരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിലേക്കും വ്യാഴാഴ്‌ച സർവീസ് പുനഃരാരംഭിച്ചു.
West Asian conflict; Air India resumes Gulf services











