കല്യാൺ ബാനർജിയും വിമത പക്ഷത്തേക്ക്? മമത ബാനർജിക്ക് വീണ്ടും തിരിച്ചടി

ത‍ൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് അന്ത്യശാസനവുമായി കല്യാൺ ബാനർജി. അഭിഷേക് ബാനർജി വേണോ തങ്ങൾ വേണോ എന്ന് തീരുമാനിക്കണമെന്നാണ് മമതക്ക് കല്യാൺ ബാനർജിയുടെ അന്ത്യശാസനം. അഭിഷേക് ടിഎംസിയെ നശിപ്പിക്കുന്നുവെന്നും അഭിഷേക് ബാനർജിയുടെ അഹങ്കാരം അംഗികരിക്കാനാവില്ലെന്നും കല്യാൺ ബാനർജി വ്യക്തമാക്കി. ത‍ൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നതിനിടെയാണ് കല്യാൺ ബാനർജിയുടെ അന്ത്യശാസനം. ഇതോടെ കല്യാൺ ബാനർജിയും വിമത പക്ഷത്തേക്കെന്നാണ് റിപ്പോർട്ടുകൾ.

ത‍ൃണമൂൽ കോൺഗ്രസിലെ പൊട്ടിത്തെറിയിൽ നേരത്തെ രാജ്യസഭാംഗം പ്രകാശ് ചിക് ബറൈക്കും രാജി വച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജിവെക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ മൂന്നാമത്തെ രാജ്യസഭാ എംപിയാണ് പ്രകാശ് ചിക് ബറൈക്ക്. സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ രാജിവച്ചിരുന്നു. ഇതോടെ രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപിമാരുടെ എണ്ണം പതിമൂന്നിൽ നിന്ന് പത്തായി. മുന്ന് നേതാക്കളും ഉടൻ ബിജെപിയിൽ ചേർന്നേക്കും. ബംഗാളിലെ ജനവിധി മാനിക്കുന്നു എന്നാണ് രാജിക്ക് ശേഷം പ്രകാശ് ചിക് ബറൈക്കിന്റെ പ്രതികരണം.

അതേസമയം ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് വിമത എംപിമാരുടെ ആവശ്യം ലോക്സഭാ സ്പീക്കർ അംഗീകരിച്ചേക്കും. ആകെയുള്ള 28 പേരിൽ 20 എംപിമാരും വിമത പക്ഷത്താണ്. മമതാ ബാനർജിയെ പാർട്ടിയി ലേക്ക് സോണിയ ഗാന്ധി ക്ഷണിച്ചുവെന്ന വാർത്തകൾ കോൺഗ്രസും ടിഎംസിയും തള്ളി.

Kalyan Banerjee also joins the rebel side? Another setback for Mamata Banerjee

More Stories from this section

family-dental
witywide