
ന്യൂഡല്‍ഹി : ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കു വ്യക്തമായതോടെ രാജ്യത്തിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി പാക് പതാകകള്‍ വില്‍ക്കരുതെന്ന് ഇ – കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ വില്‍പനയ്ക്ക് വച്ച പാക് പതാകയുടെ ചിത്രമുള്ള എല്ലാ വസ്തുക്കളും പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി രാജ്യത്ത് പാക് പതാകകളുടെ വില്‍പന പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.













