
ഫ്‌ളോറിഡ: രണ്ടു വയസുള്ള കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ 27 കാരന് ഫ്‌ളോറിഡയില്‍ ജീവപര്യന്തം തടവ് ശിക്ഷ. ജാക്ക്‌ലിന്‍ ഷ്വിംഗലിന്‍ എന്ന കുട്ടിയുടെ നട്ടെല്ലിന് സാരമായ മുറിവേല്‍പ്പിച്ചതാണ് മരണ കാരണം. ട്രാവിസ് റേ തോംസണാണ് ഈ ക്രൂരത കാട്ടിയത്.
ട്രാവിസ് റേയുമായി കുട്ടിയുടെ അമ്മയ്ക്ക് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം അവര്‍ അവസാനിപ്പിച്ചതിനു പിന്നാലെ തന്നോടൊപ്പമുണ്ടായിരുന്ന കുട്ടിയെ ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നട്ടെല്ല് ഒടിഞ്ഞതുള്‍പ്പെടെയുള്ള ആന്തരിക പരിക്കുകളോടെ 2022 മെയ് മാസത്തിലാണ് കുട്ടി മരണപ്പെട്ടത്. പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
‘ഈ രാക്ഷസന്‍ ഒരു നിരപരാധിയായ കുട്ടിയുടെ ജീവന്‍ അപഹരിച്ചു, ഇന്ന്, അവന്‍ ഇനി ഒരിക്കലും സ്വതന്ത്രനായി നടക്കില്ലെന്ന് നീതിന്യായ വ്യവസ്ഥ ഉറപ്പാക്കി. ഇത്തരത്തിലുള്ള തിന്മയ്ക്ക് ജയില്‍ ജീവിതം വളരെ നല്ലതാണ്,’ ജീവപര്യന്തം ശിക്ഷ വിധിക്ക് പിന്നാലെ സ്റ്റേറ്റ് അറ്റോര്‍ണി ബില്‍ ഗ്ലാഡ്‌സണ്‍ ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ















