
കൊച്ചി : ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തിയാണ് സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്ത് കുതിക്കുന്നത്. കേരളത്തില്‍ ഇന്നു ഗ്രാമിന് 20 രൂപ ഉയര്‍ന്ന് വില ചരിത്രത്തിലാദ്യം 8,310 രൂപയായി. 160 രൂപ വര്‍ധിച്ച് 66,480 രൂപയാണ് പവന്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് നിലനിര്‍ത്താന്‍ തീരുമാനിച്ചതും ഇടയ്ക്ക് പലിശനിരക്ക് കുറച്ചേക്കാമെന്ന് വ്യക്തമാക്കിയതും സ്വര്‍ണത്തിനു നേട്ടമായി.
Tags: