
വാഷിംഗ്ടൺ: അമേരിക്കയിൽ ഗർഭഛിദ്രത്തിന് ഉപയോഗിക്കുന്ന മൈഫെപ്രിസ്റ്റോൺ ഗുളികകൾ മെയിൽ വഴി വിതരണം ചെയ്യുന്നത് തടഞ്ഞ കീഴ് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ രാജ്യത്തുടനീളം ടെലിഹെൽത്ത് വഴിയും തപാൽ വഴിയും ഈ ഗുളികകൾ ലഭ്യമാകുന്നത് തുടരും.
മൈഫെപ്രിസ്റ്റോണിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ ലോവർ കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നേരിട്ട് ഡോക്ടറെ കണ്ട് മാത്രമേ മരുന്ന് വാങ്ങാവൂ എന്നതായിരുന്നു പ്രധാന നിർദ്ദേശം. എന്നാൽ ഈ നിയന്ത്രണങ്ങൾ ഗർഭഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇടപെട്ടത്.
ഗർഭിണികൾക്ക് നേരിട്ട് ആശുപത്രിയിൽ പോകാതെ തന്നെ മരുന്ന് ലഭിക്കും. ടെലിമെഡിസിൻ വഴി ഡോക്ടറുടെ സേവനം തേടാൻ അനുമതിയുണ്ട്. പത്ത് ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ ഈ മരുന്ന് ഉപയോഗിക്കാം. ഈ കേസിലെ അന്തിമ വിധി വരുന്നത് വരെ നിലവിലെ സാഹചര്യം തുടരാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അമേരിക്കയിലെ ഗർഭഛിദ്രാവകാശ പോരാട്ടങ്ങളിൽ വലിയൊരു വിജയമായാണ് അനുകൂലികൾ ഇതിനെ കാണുന്നത്.
US Supreme Court lifts restrictions on abortion pill distribution















