എച്ച്1ബി വീസയില്‍ മസ്‌കിന്റെ വക അടുത്ത വിവാദം; ശാരീരിക അധ്വാനം കൂടുതല്‍ വേണ്ട തൊഴിലിന് അമേരിക്കക്കാര്‍ അത്ര പോര!

വാഷിംഗ്ടണ്‍ : എക്കാലത്തും ചര്‍ച്ചയാകുന്ന ഒന്നാണ് യുഎസിലെ എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ ടെക് മേഖലയിലടക്കം അമേരിക്കയില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്നതാണ് എച്ച് 1 ബി വീസ പദ്ധതി. ഇതിന് തൊഴില്‍ദാതാവായ കമ്പനിയാണ് അപേക്ഷിക്കേണ്ടത്.

അടുത്തിടെ ഈ വീസാ ഫീസ് 100000 ഡോളറായി യുഎസ് പ്രസിന്റ് ഡോണള്‍ഡ് വര്‍ദ്ധിപ്പിച്ചിരുന്നു. യുഎസ് പൗരന്മാരെ പിന്തള്ളി ഇന്ത്യക്കാരടക്കം സ്ഥാനം പിടിച്ച എച്ച് 1 ബി വിസാ തൊഴില്‍ പദ്ധതി നിര്‍ത്തലാക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യങ്ങളും ഉയരുന്നുണ്ട്. ട്രംപ് തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച ഈ വീസയെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നിലപാട് മാറ്റവും ചര്‍ച്ചയായിരുന്നു.

യുഎസില്‍ ചില ജോലികള്‍ക്ക് നൈപുണ്യമുള്ളവരുടെ കുറവുണ്ടെന്നും മറ്റു രാജ്യങ്ങളില്‍നിന്ന് അതിനുള്ള ആളുകളെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, അമേരിക്കയ്ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രത്യേക കഴിവുകള്‍ ആവശ്യമാണെന്നും അതിനാല്‍, അദ്ദേഹത്തിന്റെ ഭരണകൂടം എച്ച്-1ബി വിസ പ്രോഗ്രാം അവസാനിപ്പിക്കില്ലെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ അമേരിക്കയില്‍ ആവശ്യത്തിന് ശാരീരിക അധ്വാനം ചെയ്യാന്‍ കഴിവുള്ള വ്യക്തികളുടെ ഗണ്യമായ കുറവുണ്ടെന്ന് ശതകോടാശ്വരന്‍ എലോണ്‍ മസ്‌കും പറഞ്ഞിരിക്കുകയാണ്. അത്തരം ജോലികള്‍ക്കായി പരിശീലനം നേടാന്‍ അമേരിക്കക്കാര്‍ പലപ്പോഴും തയ്യാറല്ലെന്ന് വാദിച്ചുകൊണ്ട് പുതിയൊരു വിവാദവും അദ്ദേഹം സൃഷ്ടിച്ചു. “വെല്ലുവിളി നിറഞ്ഞ ശാരീരിക ജോലികൾ ചെയ്യാൻ കഴിയുന്ന അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പരിശീലിക്കാൻ പോലും ആഗ്രഹിക്കുന്ന ആളുകളുടെ വലിയ ക്ഷാമം അമേരിക്കയിലുണ്ട്,” ടെസ്‌ല സിഇഒ എക്‌സിൽ എഴുതി.

120,000 ഡോളര്‍ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്യുന്ന 5,000 മെക്കാനിക് തസ്തികകള്‍ നികത്തുന്നതില്‍ കമ്പനി ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന ഫോര്‍ഡ് സിഇഒ ജിം ഫാര്‍ലിയുടെ സമീപകാല മുന്നറിയിപ്പിന് മറുപടിയായാണ് മസ്‌കിന്റെ പ്രസ്താവന. കാരണം അമേരിക്കക്കാര്‍ക്ക് വിവിധ കഴിവുകളില്‍ കുറവുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നതിനിടെയാണ് മസ്‌കിന്റെ പ്രസ്താവനയും വരുന്നത്.

H1-B visa : Elon Musk claims Americans can’t do ‘challenging physical work’

Also Read

More Stories from this section

family-dental
witywide