
ദോഹ : കഴിഞ്ഞ ദിവസം ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ ഉദ്ദേശിച്ച ഹമാസ് നേതാക്കളെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്നും ഇത്തവണ ലക്ഷ്യം കണ്ടില്ലെങ്കില്‍, ഹമാസ് നേതാക്കളെ അടുത്തവട്ടം വധിക്കുമെന്നും ഇസ്രയേല്‍. യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ യെഹില്‍ ലൈത്തറാണ് ഈ പ്രഖ്യാപിനം നടത്തിയിരിക്കുന്നത്. ഇസ്രയേലിനെതിരായി കടുത്ത വിമര്‍ശനങ്ങളുയരുന്നത് മുഖവിലയ്‌ക്കെടുക്കാതെയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ വാക്കുകള്‍ എത്തുന്നത്.
ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സമാധാന ചര്‍ച്ചകള്‍ക്കു മധ്യസ്ഥത തുടരുമെന്നു ഖത്തര്‍ പ്രഖ്യാപിച്ചെങ്കിലും അത്തരം രാജ്യാന്തര ശ്രമങ്ങളെ ഇസ്രയേല്‍ തന്നെ തടയുന്ന രീതിയിലേക്കാണ് ഈ പ്രസ്താവന എത്തിയിരിക്കുന്നത്. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ 5 നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു.














