
കോട്ടയം: വിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോട്ടയം സെഷന്‍സ് കോടതി. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദേശ പരാമര്‍ശമായിരുന്ന പുലിവാലായത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.
ജനുവരി ആറിന് പി.സി ജോര്‍ജ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തുകയായിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
Tags: