
ന്യൂഡല്‍ഹി: യുഎസില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയടക്കം വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാടുകടത്തല്‍ നടപടിയിലേക്ക് നീങ്ങുമ്പോള്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ഇന്ത്യ. ഒരു ഗവേഷകനെ അറസ്റ്റ് ചെയ്യുകയും മറ്റൊരു വിദ്യാര്‍ത്ഥിയെ സ്വയം നാടുകടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയ ബദര്‍ ഖാന്‍ സൂരിയെയാണ് ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന് കാട്ടിയാണ് യുഎസ് അധികൃതര്‍ ആറസ്റ്റിലേക്ക് നീങ്ങിയത്. പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് കൊളംബിയ സര്‍വകലാശാല വിദ്യാര്‍ത്ഥിനി രഞ്ജിനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയതും ആശങ്കയ്ക്ക് വഴിയാക്കുന്നു.
അതേസമയം, യുഎസില്‍ നടപടി നേരിട്ട ഈ രണ്ട് ഇന്ത്യക്കാരും യുഎസിലെ ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഈ വ്യക്തികളെ ‘തീവ്രവാദ അനുഭാവികള്‍’ എന്നാണ് പ്രസിഡന്റ് ട്രംപ് മുദ്ര കുത്തുന്നത്.













