
വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ യുഎസിൽ വെടിയേറ്റ് മരിച്ചു. ഫാ. അരുൾ കരശാല കാൻസസിലെ സെനക്ക പട്ടണത്തിൽ വച്ചാണ് അജ്ഞാതന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സെന്‍റ് പീറ്റർ ആൻഡ് പോൾ പള്ളിയിലെ വികാരിയായ ഫാ. അരുളിന് പള്ളിയോടനുബന്ധിച്ചുള്ള താമസസ്ഥലത്ത് വച്ചാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1994ൽ ഇന്ത്യയിൽ വൈദികപഠനം പൂർത്തിയാക്കിയ ഫാ. അരുൾ 2004 മുതൽ കാൻസസ് അതിരൂപതയിൽ സേവനം ചെയ്ത് വരികയായിരുന്നു. 2011ൽ അദ്ദേഹത്തിനു യുഎസ് പൗരത്വം ലഭിച്ചിരുന്നു.













