
വാഷിംഗ്ടൺ- വിവിധ നിറങ്ങളിൽ കാഴ്ചകളെ സമ്പന്നമാക്കിയും ആഘോഷമാക്കിയും വേൾഡ് പ്രൈഡ് പരേഡ് സംഘടിപ്പിച്ചു. പതിനായിരകണക്കിന് ജനങ്ങളാണ് വാഷിംഗ്ടൺ ഡിസിയിൽ ശനിയാഴ്ച നടന്ന പരേഡിലും മറ്റു ആഘോഷങ്ങളിലും പങ്കെടുത്തത്. എൽജിബിടിക്യൂ പ്ലസ് സമൂഹത്തിനെതിരെ വർഷങ്ങളായി പലരും പോരാടി നേടിയ അവകാശങ്ങളെ വെല്ലുവിളിക്കുന്ന ആക്രമണമാണിതെന്ന ആക്ടിവിസ്റ്റുകളുടെ വാക്കുകളെ തിരസ്കരിച്ചാണ് ഇത്രയും വൻ ജനാവലി വേൾഡ് പ്രൈഡ് പരേഡിൻ്റെ ഭാഗമായത്.
മൂന്ന് ഫുട്ബോൾ മൈതാനങ്ങളുടെ നീളമുള്ള ഒരു മഴവില്ല് പതാകയുടെ പിറകിൽ പരേഡിന് തുടക്കം കുറിക്കാൻ ഗേ മെൻസ് കോറസിലെ 500 അംഗങ്ങളും അവർക്ക് പിന്നിൽ ട്രാൻസ്‌ജെൻഡർ, അലൈംഗിക, ബൈസെക്ഷ്വൽ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന പ്രൈഡ് പതാകകളും അണിനിരന്നിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ ട്രാൻസ്‌ജെൻഡർ അമേരിക്കക്കാരുടെ സംരക്ഷണത്തിനെതിരായ നയങ്ങൾക്കിടയിൽ ഈ ഒത്തുചേരലിന് പുതിയ അർത്ഥം കൈവന്നതായി പലരും അഭിപ്രായപ്പെട്ടു.
സുരക്ഷ മാനദണ്ഡങ്ങൾ, അതിർത്തി നയങ്ങൾ, പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥ, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠകളും ആശങ്കകളും കാരണം നിരവധി എൽജിബിടിക്യൂ പ്ലസ് യാത്രക്കാർ വേൾഡ് പ്രൈഡ് ഒഴിവാക്കിയെങ്കിലും മറ്റ് അന്താരാഷ്ട്ര യാത്രക്കാരും ഇതിൽ പങ്കാളികളാകാൻ ഇഷ്ടപ്പെടുന്നവരും വേൾഡ് പ്രൈഡിൻ്റെ ഭാഗമായിട്ടുണ്ട്. ഇറാൻ, നമീബിയ, കെനിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രൂപ്പുകൾ പരേഡിൽ ദൃശ്യമായിരുന്നു.
ഇന്റർപ്രൈഡ് ഏകോപിപ്പിക്കുന്ന അന്താരാഷ്ട്ര എൽജിബിടി പ്രൈഡ് ഇവന്റുകളുടെ ഒരു പരമ്പരയാണ് വേൾഡ്പ്രൈഡ്. പ്രാദേശിക എൽജിബിടി പ്രൈഡ് ഫെസ്റ്റിവലുകളുമായി സംയോജിപ്പിച്ചാണ് ഇവ സംഘടിപ്പിക്കുന്നത്














