
മിഷിഗണ്‍ : അമേരികക്ന്‍ മലയാളി സമൂഹത്തിന് വേറിട്ട അനുഭവം സമ്മാനിച്ച് മിഷിഗണിലെ ഒകെമോസ് സിറ്റിയില്‍ ‘മാല ഓണപ്പുലരി 2025’ ഓണാഘോഷം സെപ്റ്റംബര്‍ 20ന് ഹാന്നാ കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു.
മാല സെക്രട്ടറി സമിത താജ് മുഹമ്മദ് സ്വാഗത പ്രസംഗം നിര്‍വഹിച്ചു. മാലയുടെ സ്ഥാപകന്‍ പ്രഫ. മുരളി നായര്‍, ഡോ. ജോര്‍ജ് വര്‍ഗീസ്, പ്രസിഡന്റ് പ്രവീണ്‍ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാല വോളന്റിയര്‍മാര്‍ കഥകളി രൂപത്തില്‍ ഒരുക്കിയ പൂക്കളം ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായി.
തിരുവാതിരയോടെയാണ് കലാപരിപാടികള്‍ക്ക് തുടക്കമായത്. നൃത്തം, സംഗീതം, മൈം തുടങ്ങി വന്‍ കലാപരിപാടികള്‍ ആഘോഷത്തിന് നിറമേകി. മോട്ടൗണ്‍ മേളത്തിന്റെ ചെണ്ട മേളം വേദിക്ക് ആവേശത്തിന്റെ താളമേകി. 31 വിഭവങ്ങളോടു കൂടിയ വിഭവസമൃദ്ധമായ ഓണസദ്യ രുചിമുകുളങ്ങളെ ത്രസിപ്പിച്ചു.
പരിപാടിയില്‍ പങ്കെടുത്തവരെ ആദരിച്ചു. 12-ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പോണ്‍സര്‍ഷിപ് മാല ബോര്‍ഡ് പ്രഖ്യാപിച്ചു.












