
പ്രൊ: തങ്കച്ചൻ കിഴക്കേപറമ്പിൽ

ഫ്‌ളോറിഡ: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, സൗത്ത്-വെസ്റ്റ് അമേരിക്ക ഡയോസീസ് , മാര്‍ത്താ മറിയം വനിത സമാജത്തിന്റെ (എം.എം.വി.എസ്) ഫ്‌ളോറിഡാ മേഖലാ സമ്മേളനം സെപ്റ്റംബര്‍ 20-ന്, പോംപാനോ ബീച്ചിലെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭക്താദരമായി നടന്നു. പ്രഭാത പ്രാത്ഥനക്ക് റെവ.ഫാ. ഫിലിപ്‌സ് ശങ്കരത്തില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് Dr. അനൂജ ഫിലിപ്പ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഒര്‍ലാണ്ടോ) ആലപിച്ച ഭക്തിഗാനം സദസ്സിനെ ഭക്തിസാന്ദ്രമാക്കി.

ആതിഥേയ ഇടവക വികാരിയും DSWA MMVS വൈസ് പ്രസിഡന്റ് റെവ. എബി എബ്രഹാം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഫ്‌ളോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റ് റെവ.ഫാ. ജോര്‍ജ് ഡാനിയേല്‍ അധ്യക്ഷ പ്രസംഗവും നടത്തി. ലത ബിന്നി (സെന്റ് ഗ്രിഗോറീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ജാക്‌സണ്‍വില്ലേ) ആശംസ സന്ദേശം നല്‍കി. ചോദ്യോത്തര മത്സരം ഉള്‍പ്പെടെ വാശിയേറിയ പല മത്സരങ്ങളും, പങ്കെടുത്തവരിലും സദസ്സിനും ഒരു പുതിയ ഉണര്‍വു പകര്‍ന്നു.

ഇടവകളുടെ ടാലെന്റ്‌റ് ഷോസ്, ചാരിറ്റി റാഫിള്‍ തുടങ്ങിയ മത്സര പരിപാടികള്‍ സമ്മേളനത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കി. 133 MVVS അംഗങ്ങള്‍, 8 പുരോഹിതന്മാര്‍, ഇടവക ഭാരവാഹികള്‍, മറ്റ് അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏകദേശം 200 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തത് മേഖലയിലെ സഭാജീവിതത്തിന് ഒരു ഊര്‍ജ്ജസ്വലമായ അനുഭവമായി. സഹോദരിമാരുടെ ആത്മീകവും സാമൂഹികവുമായ ദൗത്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സമ്മേളനം വേദിയായി.









