എമ്പുരാൻ തരംഗം ഡാളസിലും :  വരവേൽക്കാൻ  4 തിയേറ്ററുകളിലെ ആദ്യ ഷോ  ടിക്കറ്റുകൾ  ഒന്നിച്ചു വാങ്ങിച്ച് ഫാൻസ്‌

മാർട്ടിൻ വിലങ്ങോലിൽ 

ടെക്‌സാസ്: മാർച്ച് 26  ന് അമേരിക്കയിൽ തീയേറ്ററുകളിൽ റിലീസാകുന്ന  മോഹൻലാൽ – പൃഥ്‌വി ചിത്രമായ  എമ്പുരാനെ  വരവേൽക്കാൻ ലാലേട്ടൻ ആരാധകർ റെഡിയായി. 

ഡാളസിലെ സൗഹൃദയ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസ് ആണ് ഈ ഫാൻസ്‌ ഷോക്ക് നേതൃത്വം നൽകുന്നത്. പ്രീ ബുക്കിംഗ് തുടങ്ങി ആദ്യ 15 മിനിറ്റിൽ തന്നെ  സിനിമാർക്കിന്റെ നാല്  തീയറ്ററുകളിലെ ആദ്യ ഷോയുടെ  മുഴുവൻ ടിക്കറ്റുകളും ഇവർ വാങ്ങി.  അതോടെ  Cinemark ക്കിന്റെ   4 തീയേറ്ററുകളുടെ  ആദ്യ ഷോ ഇപ്പോൾ തന്നെ ഹൌസ് ഫുൾ !

എമ്പുരാന്റെ പ്രീമിയർ ഷോ ആഘോഷിക്കാൻ തയാറെടുത്തതായി മോഹൻലാലിന്റെ  കടുത്ത   ആരാധകരും ഡാളസ് ഗ്രൂപ്പിന്റെ വക്താക്കളും പറഞ്ഞു.  700 ഓളം ലാലേട്ടൻ ആരാധകരാണ് ഈ  ഫാൻസ്‌ ഷോ ആസ്വദിക്കുവാനായി ഒരുങ്ങുന്നത്.  

ലൂയിസ് വിൽ സിനിമാർക്കിൽ  മാർച്ച് 26  രാത്രി 8:30 നാണ് ആദ്യ ഷോകളുടെ  പ്രദർശനം. ഉത്സവസമാനമായ അന്തരീക്ഷത്തിൽ ലാലേട്ടൻ ആരാധകരെ  ആവേശത്തിൽ ആറാടിച്ചു ആദ്യ പ്രദർശനം ആഘോഷകരമാക്കാനാണ് ഇവരുടെ  പദ്ധതി.  

തീയേറ്ററിൽ  വൈകുന്നേരം 7 മണിക്ക്  ആട്ടം ഓഫ് ഡാലസിന്റെ ചെണ്ട വാദ്യമേളത്തോടെ തുടക്കം.  മെഗാ ഫാൻസ്‌ ഷോക്ക് മോടി കൂട്ടാൻ UTD  ഡാളസ് ക്യാംപസുകളിലെ  മലയാളി സ്റ്റുഡൻസ്‌  കോമെറ്റ്‌സ്  അസോസിയേഷൻ നടത്തുന്ന സ്പ്ലാഷ് മോബ് സംഘടിപ്പിക്കും. അതോടൊപ്പം  വിവിധങ്ങളായ  ‘സർപ്രൈസ്’ കലാപരിപാടികളും ഉണ്ടകുമെന്ന് സംഘാടകർ അവകാശപ്പെട്ടു. 

നോർത്ത് അമേരിക്കയുടെ ചരിത്രത്തിൽ ഇത് വരെ ഇത്തരത്തിൽ ഒരു ഫാൻസ്‌ ഷോ നടന്നിട്ടില്ല എന്നാണു മോഹൻലാൽ ആരാധകർ പറയുന്നത്. നാട്ടിൽ നടക്കുന്ന അതേ സമയത്തു തന്നേ  ഇവിടേയും ഫാൻസ്‌ ഷോ നടത്തുവാനാണ്  യൂത്ത് ഓഫ് ഡാളസ് കൂട്ടായ്മയുടെ തീരുമാനം.

Mohanlal Fans of USA buy all tickets for the first show of Empuran in 4 theaters

More Stories from this section

family-dental
witywide