ലോകം പേടിക്കണം, നടന്നത് ഈ ദശാബ്ദത്തിലെ ഏറ്റവും ഭയാനകമായ സൈബര്‍ ആക്രമണം; പാസ്‌വേഡ് അടക്കം ചോര്‍ന്നത് 184 ദശലക്ഷത്തിലധികം വിവരങ്ങള്‍

ന്യൂയോര്‍ക്ക് : ഈ ദശാബ്ദത്തിലെ ഏറ്റവും ഭയാനകമായ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇമെയിലുകള്‍, പാസ്വേഡുകള്‍, ലോഗിന്‍ ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ 184 ദശലക്ഷത്തിലധികം സ്വകാര്യ, സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ദ്ധനായ ജെറമിയ ഫൗളറാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്.

റിപ്പോര്‍ട്ട് അനുസരിച്ച്, പാസ്വേഡ് പരിരക്ഷിതമോ എന്‍ക്രിപ്റ്റ് ചെയ്തതോ അല്ലാത്ത ഒരു ഡാറ്റാബേസിലാണ് ഈ ഡാറ്റകള്‍ കണ്ടെത്തിയത്. എന്നുവെച്ചാല്‍ ആര്‍ക്കും ഈ സെന്‍സിറ്റീവ് വിവരങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. ചോര്‍ന്ന വിവരങ്ങള്‍ ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ വലിയ കമ്പനികളുമായും ബാങ്കുകളുമായും സര്‍ക്കാര്‍ സേവനങ്ങളുമായും പോലും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സെന്‍സിറ്റീവ് വിവരങ്ങള്‍ മോഷ്ടിക്കാനായി ഡിവൈസുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു മാല്‍വെയര്‍ സോഫ്റ്റ്വെയറായ ഇന്‍ഫോ-സ്റ്റീലര്‍ മാല്‍വെയറിന്റെ സഹായത്തോടെയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഈ മാല്‍വെയറിന് ഉപയോക്താവിന്റെ ഉപകരണത്തില്‍ നിന്ന് യൂസര്‍ നെയിമുകള്‍, പാസ്വേഡുകള്‍, സാമ്പത്തിക വിശദാംശങ്ങള്‍, ലോഗിന്‍ വിശദാംശങ്ങള്‍, ഓട്ടോഫില്‍ ഡാറ്റ, കുക്കികള്‍, കീബോര്‍ഡ് ഇന്‍പുട്ടുകള്‍, എന്തിനേറെ, സ്‌ക്രീന്‍ഷോട്ടുകള്‍ പോലും നിശബ്ദമായി കവരാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍, ഐഡന്റിറ്റി മോഷണം, സാമ്പത്തിക തട്ടിപ്പ്, അക്കൗണ്ട് ഏറ്റെടുക്കല്‍ എന്നിവ ഇതിന്റെ അനന്തരഫലങ്ങളാണ്. ഇടയ്ക്കിടെ പാസ് വേഡുകള്‍ മാറ്റുകയും സുരക്ഷാ പരിശോധനകള്‍ നടത്തുകയും വേണം.

Also Read

More Stories from this section

family-dental
witywide