‘ലക്ഷ്യം ഒന്ന് മാത്രം, അത് നേടുകയും ചെയ്യും’; കടുപ്പിച്ച് നെതന്യാഹു, ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുമെന്ന് വെല്ലുവിളി

ജറുസലം: ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കുകയും തന്‍റെ ലക്ഷ്യങ്ങൾ നേടുകയും ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കുമെന്നും, ശത്രുക്കളെ കീഴടക്കുന്ന ഒരു പോരാട്ടത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയൻ അച്ചുതണ്ടിനെ നശിപ്പിക്കാനുള്ള ശക്തി തങ്ങൾക്കുണ്ടെന്നും ബെന്യാമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.

ഇസ്രായേൽ ഡിഫൻസ് ഫോഴ്സിനെ (ഐഡിഎഫ്) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “വരും വർഷത്തിൽ നമ്മുടെ മുന്നിലുള്ള ലക്ഷ്യം ഇതാണ്. നമ്മുടെ എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കാൻ നമ്മൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഹമാസിന്റെ ഉന്മൂലനം പൂർത്തിയാക്കണം. നമ്മുടെ ബന്ദികളെ മോചിപ്പിക്കാനും ഗാസ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനും കഴിയണം.

സുരക്ഷയ്ക്കും വിജയത്തിനും സമാധാനത്തിനും അവസരങ്ങൾ തുറക്കണം. ഇത് ഇസ്രയേലിന്റെ സുരക്ഷയിൽ ഒരു ചരിത്ര വർഷമാകും,” നെതന്യാഹു പറഞ്ഞു. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എന്നിവരോടൊപ്പം ഐഡിഎഫ് ജനറൽ സ്റ്റാഫ് ഫോറത്തെയാണ് നെതന്യാഹു സന്ദർശിച്ചത്.

More Stories from this section

family-dental
witywide