നെതന്യാഹു സമാധാനം ആഗ്രഹിക്കുന്നു ; ഗാസ സമാധാന കരാര്‍ അന്തിമഘട്ടത്തിലെന്ന് ആവര്‍ത്തിച്ച് ട്രംപ്, കൂടിക്കാഴ്ച ഇന്ന്

വാഷിംഗ്ടണ്‍ : ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ‘അവസാന ഘട്ടത്തിലാണെന്ന്’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്.

ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തില്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും അറബ് രാഷ്ട്രങ്ങളുമായും ഹമാസുമായും ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന ആതമവിശ്വാസം പ്രകടിപ്പിച്ചായിരുന്നു ട്രംപിന്റെ വാക്കുകള്‍ എത്തിയത്. ഇത്തരത്തിലുള്ള നീക്കം മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിന് വഴിയൊരുക്കും.

‘ഒരു കരാര്‍ ഉണ്ടാക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നിട്ടുണ്ട്, പക്ഷേ നമ്മള്‍ ഇപ്പോഴും അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്… അറബ് രാജ്യങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നത് അതിശയകരമാണ്. ഹമാസ് അവരോടൊപ്പം വരുന്നു. അവര്‍ക്ക് അറബ് ലോകത്തോട് വലിയ ബഹുമാനമുണ്ട്… അറബ് ലോകം സമാധാനം ആഗ്രഹിക്കുന്നു, ഇസ്രായേല്‍ സമാധാനം ആഗ്രഹിക്കുന്നു, ബീബി (ഇസ്രായേല്‍ പ്രധാനമന്ത്രി) സമാധാനം ആഗ്രഹിക്കുന്നു,’ ട്രംപ് ആക്‌സിയോസിനോട് പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച യുഎന്നില്‍ നടത്തിയ പ്രസംഗത്തില്‍ ഹമാസിനെതിരായി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മാത്രമല്ല, ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും നെതന്യാഹു തറപ്പിച്ച് പറഞ്ഞിരുന്നു. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന ലോകരാജ്യങ്ങളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

More Stories from this section

family-dental
witywide