
ന്യൂയോര്‍ക്ക് : തിങ്കളാഴ്ച രാവിലെ ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഒരു സബ്വേ സ്റ്റേഷനില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വെസ്റ്റ് 34-ാം സ്ട്രീറ്റിലെയും സെവന്‍ത് അവന്യൂവിലെയും ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്കുള്ള ഒരു പടിക്കെട്ടില്‍ രാവിലെ 9:30 നായിരുന്നു കുഞ്ഞിനെ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
കുട്ടിയെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചെന്നും ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് പ്രസിഡന്റ് ഡെമെട്രിയസ് ക്രിച്‌ലോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
Newborn baby found abandoned in Manhattan subway station in New York













