നേഹൽ മോദിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു, 13,000 കോടി രൂപയുടെ പിഎൻബി തട്ടിപ്പ് കേസിൽ നിർണായക നടപടി ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം

ന്യൂയോർക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പുകളിൽ ഒന്നായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിയെ യു എസിൽ അറസ്റ്റ് ചെയ്തു. 13,000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ ഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (സി ബി ഐ) പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് 46 വയസ്സുള്ള നേഹൽ മോദിയെ യു എസ് അധികൃതർ കസ്റ്റഡിയിൽ എടുത്തത്. മണി ലോണ്ടറിങ്, ക്രിമിനൽ ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ നേഹലിനെതിരെ ചുമത്തിയിട്ടുണ്ട്.

നീരവ് മോദിയുടെ അനന്തരവൻ മെഹുൽ ചോക്‌സിയോടൊപ്പം, നേഹൽ മോദി ഈ വൻ തട്ടിപ്പ് ആസൂത്രണം ചെയ്തതായി ആരോപണമുണ്ട്. 2019 ൽ ഇന്റർപോൾ നേഹലിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും, പിന്നീട് ഇത് പിൻവലിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തട്ടിപ്പ് പുറത്തുവന്നതിന് ശേഷം, നേഹലും നീരവിന്റെ സഹായി മിഹിർ ആർ ഭൻസാലിയും ദുബായിൽ നിന്ന് 50 കിലോഗ്രാം സ്വർണവും വലിയ തുകയും കടത്തിയതായി ഇഡി ആരോപിക്കുന്നു. നേഹലിന്റെ ജാമ്യാപേക്ഷ ജൂലൈ 17 ന് യു എസ് കോടതിയിൽ വാദിക്കപ്പെടും, എന്നാൽ യു എസ് പ്രോസിക്യൂട്ടർമാർ ഇതിനെ എതിർക്കുമെന്നാണ് സൂചന.

More Stories from this section

family-dental
witywide