അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ‘ഓപ്പറേഷന്‍ ഷാര്‍ലറ്റ് വെബ്’, നൂറോളം പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി നോര്‍ത്ത് കാരോലിനയിലെ ഷാര്‍ലറ്റിലും ആരംഭിച്ചു. വാഷിങ്ടണ്‍ ഡിസിക്കും ലോസ് ഏഞ്ചല്‍സിനും ചിക്കാഗോയ്ക്കും പിന്നാലെയാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന ഷാര്‍ലറ്റില്‍ ‘ഓപ്പറേഷന്‍ ഷാര്‍ലറ്റ് വെബ്’ എന്ന പേരിലാണ് അനധികൃത കുടിയേറ്റ വിരുദ്ധ നടപടി ആരംഭിച്ചത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നടപടിയുടെ ആദ്യ ദിവസമായ ശനിയാഴ്ച ഷാര്‍ലറ്റ് മേഖലയില്‍നിന്ന് ഏകദേശം 100 പേരെ അറസ്റ്റ് ചെയ്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ക്രിമിനല്‍ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന വിശദീകരണം.

അക്രമികളായ അനധികൃത കുടിയേറ്റക്കാരുടെ ഭീഷണിയില്ലാതെ അമേരിക്കക്കാര്‍ക്ക് ജീവിക്കാന്‍ കഴിയണമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ട്രീഷ്യ മക്ലൗലിന്‍ പ്രതികരിച്ചു. അഭയ നഗര നയങ്ങളുടെ പേരില്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത 1400 ഓളം പേരെ നോര്‍ത്ത് കാരോലിന വിട്ടയച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി പറഞ്ഞു.

‘Operation Charlotte’s Web’ against illegal immigrants, report says around 100 people arrested.

More Stories from this section

family-dental
witywide