ആശ്വാസം, സന്തോഷം! ചികിത്സയ്ക്ക് ശേഷം പോപ് ഫ്രാൻസിസ് ആദ്യമായി പൊതുവേദിയിൽ, ‘എല്ലാവർക്കും ഞായറാഴ്ച ആശംസകൾ’

വത്തിക്കാൻ സിറ്റി: ന്യുമോണിയ ചികിത്സ കഴിഞ്ഞ്‌ ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിലെത്തി. ചികിത്സ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് മാർപ്പാപ്പ ആശുപത്രി വിട്ടത്. ഞായറാഴ്ച രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്.

അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ നിന്നും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ശേഷം ആദ്യമായാണ് പോപ്പ് പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത്. എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും നന്ദിയുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide