ഹോളിവുഡ് നടൻ ആർ.ജെ മിറ്റി ടെക്സാസിലെ വസതിയിൽ മരിച്ച നിലയിൽ, അരങ്ങൊഴിഞ്ഞത് ഭിന്നശേഷിക്കാരുടെ ശബ്ദമായ കരുത്തുറ്റ താരം

വാഷിങ്ടൺ: ലോകപ്രശസ്ത ടെലിവിഷൻ പരമ്പരയായ ‘ബ്രേക്കിങ് ബാഡ്’ -ലൂടെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ അമേരിക്കൻ നടൻ ആർ.ജെ മിറ്റി (34) അന്തരിച്ചു. ടെക്സാസിലെ ബ്രൗൺസ്‌വില്ലിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മരണത്തിൽ ദുരൂഹതകളില്ലെന്നും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. എമ്മി അവാർഡ് ജേതാവായ ‘ബ്രേക്കിങ് ബാഡ്’ പരമ്പരയിൽ നായകൻ വാൾട്ടർ വൈറ്റിന്റെ മകനായ ‘വാൾട്ടർ വൈറ്റ് ജൂനിയർ (ഫ്ലിൻ)’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആർ.ജെ മിറ്റി ലോകമെമ്പാടുമുള്ള സിനിമാ-സീരീസ് പ്രേമികളുടെ പ്രിയങ്കരനായത്.
യഥാർത്ഥ ജീവിതത്തിൽ ‘സെറിബ്രൽ പാൾസി’ എന്ന രോഗാവസ്ഥ നേരിട്ടിരുന്ന വ്യക്തിയായിരുന്നു മിറ്റി. പരമ്പരയിൽ ഈ ശാരീരിക ബുദ്ധിമുട്ടുകളുള്ള ഒരു കൗമാരക്കാരന്റെ വേഷം അദ്ദേഹം അതീവ മനോഹരമായി ആവിഷ്കരിച്ചു. തന്റെ പരിമിതികളെ അതിജീവിച്ച് ഹോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ അദ്ദേഹം, ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ അവകാശങ്ങൾക്കായി ശക്തമായി വാദിച്ച സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു.

‘യുണൈറ്റഡ് സെറിബ്രൽ പാൾസി’, ‘ശ്രൈനേഴ്‌സ് ചിൽഡ്രൻസ്’ തുടങ്ങിയ പ്രശസ്ത സംഘടനകളുടെ ഗ്ലോബൽ അംബാസഡറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി ‘ദി മിറ്റി ഫൗണ്ടേഷൻ’ എന്ന ചാരിറ്റി സംഘടനയ്ക്കും അദ്ദേഹം രൂപം നൽകിയിരുന്നു.

മിറ്റിയുടെ പെട്ടെന്നുള്ള വിയോഗത്തിൽ ഹോളിവുഡിലെ പ്രമുഖ താരങ്ങളും സംവിധായകരും അനുശോചനം രേഖപ്പെടുത്തി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി നിലകൊണ്ട ഒരു വലിയ മനുഷ്യസ്നേഹിയെയാണ് ലോകത്തിന് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു

Hollywood actor RJ Mitte found dead at his Texas residence.

More Stories from this section

family-dental
witywide