തിയതി കുറിച്ച് വച്ചോ, ജനുവരി 15! എന്താകും ലോകത്തോട് പറയാനുള്ളത്! ട്രംപ് അധികാരമേൽക്കുന്നതിന് 5 നാൾ മുന്നേ ബൈഡന്‍റെ വിടവാങ്ങൽ പ്രസംഗം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ജോ ബൈഡന്‍റെ വിടവാങ്ങൽ പ്രസംഗം ജനുവരി 15 ന് നടക്കുമെന്ന് വൈറ്റ് ഹൈസ്. എന്താകും അവസാന ഔദ്യോഗിക അഭിസംബോധനയിൽ ബൈഡന് ലോകത്തോട് പറയാനുള്ളത് എന്നതാണ് ഇനി അറിയാനുള്ളത്. ട്രംപ് അധികാരത്തിലേറുന്നതിന് 5 ദിവസം മുന്നേയാണ് ബൈഡന്‍റെ അവസാന ഔദ്യോഗിക അഭിസംബോധന എന്നതും ശ്രദ്ദേയമാണ്. ജനുവരി 15 ന് അമേരിക്കൻ സമയം രാത്രി 8 മണിക്കാകും ബൈഡന്റെ വിടവാങ്ങൽ പ്രസംഗം.

തന്റെ ഭരണകാലയളവിലെ നേട്ടങ്ങൾ മാത്രമല്ല, തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് അക്കമിട്ടുള്ള മറുപടിയും ബൈഡന്‍റെ വിടവാങ്ങൽ പ്രസംഗത്തിൽ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

എന്തായാലും 4 നാൾ കാത്തിരുന്നാൽ മാത്രമേ, ലോകത്തോട് ബൈഡന് എന്താണ് അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലയിൽ പറയാനുള്ളത് എന്ന് അറിയാനാകു. അതേസമയം ജനുവരി 20 നാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായി വീണ്ടും അധികാരമേൽക്കുക. രണ്ടാം സ്ഥാനാരോഹണ ചടങ്ങ് അത്യാഢംബരമാക്കാനുള്ള നീക്കത്തിലാണ് ട്രംപ് എന്നാണ് വ്യക്തമാകുന്നത്.