പശ്ചിമേഷ്യയിൽ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി അമേരിക്ക; ആക്രമണം നടത്തുന്ന രാജ്യത്തെ മരുഭൂമിയാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

മിഡിൽ ഈസ്റ്റ് മേഖലയിലാകെ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി അമേരിക്ക. സുരക്ഷാ സ്ഥിതി വളരെ സങ്കീർണമാണെന്നും പ്രദേശത്ത് ഉയർന്ന ജാഗ്രത പുലർത്തണമെന്നുമാണ് അമേരിക്ക നൽകിയിരിക്കുന്ന നിർദേശം. സൗദി – ഹൂത്തി സംഘർഷത്തെ തുടർന്ന് സൗദി, യെമൻ മേഖലകളിലും വ്യോമപാതയിലും നിലനിൽക്കുന്ന സുരക്ഷാ മുന്നറിയിപ്പുകൾക്ക് പുറമെയാണ് മേഖലയിലാകെ ജാഗ്രത ഉയർത്താൻ അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ മുന്നറിയിപ്പോടെ പശ്ചിമേഷ്യൻ മേഖലയിലാകെ വിമാന സർവീസുകൾ റദ്ദാക്കാനും യാത്രകൾ മുടങ്ങാനും വലിയ സാധ്യതയുണ്ട്.

ഇറാൻ ബന്ധമുള്ള ഗ്രൂപ്പുകൾ അമേരിക്കൻ ബന്ധമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും യു.എസ് വ്യക്തമാക്കുന്നു. ഇത് മേഖലയിൽ പുതിയൊരു യുദ്ധസമാന സാഹചര്യത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എന്നാൽ, തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടക്കുന്ന പക്ഷം എതിരാളികളുടെ രാജ്യം വെറും മരുഭൂമിയായി മാറ്റുമെന്ന കടുത്ത മറുപടി ഭീഷണിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, മേഖലയിലെ രാജ്യങ്ങൾക്കും എ.ഐ (AI) കമ്പനികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി ഗാലിബാഫ് രംഗത്തെത്തി. അമേരിക്കൻ – ഇസ്രയേൽ ബന്ധമുള്ള എ.ഐ കമ്പനികൾക്ക് ഭൂമിയോ വൈദ്യുതിയോ നൽകരുതെന്നും സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നും അദ്ദേഹം നിർദേശിച്ചു. ഇത് ലംഘിച്ചാൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇറാന്റെ നേതൃത്വത്തിൽ ‘പേർഷ്യൻ ഗൾഫ് ഡാറ്റാ അതോറിറ്റി’ രൂപീകരിക്കുമെന്നും, ഹോർമൂസ് കടലിടുക്കിൽ കൂടുതൽ കപ്പലുകൾ തകർത്തതായും ഇറാന്റെ സേന അവകാശപ്പെട്ടു.

US Issues Middle East Travel Advisory; Iran Warns Any Attack Will Turn Aggressor’s Land into Desert

More Stories from this section

family-dental
witywide