
ലോസ് ഏഞ്ചല്‍സ്: അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവും, സംഗീതജ്ഞനും, നടനുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസ്സായിരുന്നു. ‘മള്‍ഹോളണ്ട് ഡ്രൈവ്, എന്ന ചിത്രം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. ആര്‍ട്ട്ഹൗസിലേക്കും ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലേക്കും ടെലിവിഷന്‍, പെയിന്റിംഗ്, സംഗീതം എന്നീ മേഖലയിലും തന്റെ മുദ്ര പതിപ്പിച്ചിരുന്നു ലിഞ്ച്. യുഎസ് സിനിമയുടെ മികച്ച രചയിതാക്കളില്‍ ഒരാളായും ഇദ്ദേഹത്തെ കാണുന്നുണ്ട്.
വര്‍ഷങ്ങളോളം നീണ്ടുനിന്ന കനത്ത പുകവലി കാരണം അദ്ദേഹത്തിന് എംഫിസീമ ബാധിച്ചിരുന്നു. ലോസ് ഏഞ്ചല്‍സിലായിരുന്നു താമസം. 1977-ല്‍ പുറത്തിറങ്ങിയ ‘ഇറേസര്‍ഹെഡ്’ എന്ന ഹൊറര്‍ സിനിമയിലൂടെയാണ് അദ്ദേഹം ഈ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതുല്യ പ്രതിഭയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഡേവിഡ് ലിഞ്ചിന്റെ വിയോഗം സിനിമാ ലോകത്തിനു മാത്രമല്ല, സംഗീത ലോകത്തെയും ദുഖത്തിലാഴ്ത്തുന്നു.














