ഒരു പരിഗണനയുമില്ല, ട്രംപും കയ്യൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ; അഴിമതി ആരോപണം നേരിടുന്ന ഗ്രീസ് യുഎസ് അംബാസഡർ കിംബർലി പുറത്തേക്ക്

വാഷിംഗ്ടൺ: പെരുമാറ്റച്ചട്ട ലംഘനങ്ങളെയും അഴിമതി ആരോപണങ്ങളെയും കുറിച്ചുള്ള തുടർച്ചയായ റിപ്പോർട്ടുകളെ തുടർന്ന്, ഗ്രീസിലെ യുഎസ് അംബാസഡർ കിംബർലി ഗിൽഫോയിലിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന കാര്യം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നു. ഗിൽഫോയിലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവത്തോടെയാണ് ഭരണകൂടം വീക്ഷിക്കുന്നത്. അംബാസഡർ പദവി ലഭിക്കുന്നതിന് മുൻപ് ഭരണകൂടത്തിലെ ഉന്നത വ്യക്തികളെ കാണുന്നതിന് പണം ആവശ്യപ്പെട്ടതായും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിലകൂടിയ സമ്മാനങ്ങൾ കൈപ്പറ്റിയതായുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

പ്രസിഡന്‍റിന്‍റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്ന വ്യക്തിയാണ് കിംബർലി ഗിൽഫോയിലി. എന്നാൽ ഈ ആരോപണങ്ങൾക്കൊക്കെയും മറുപടിയുമായി ഗിൽഫോയിലിന്റെ അഭിഭാഷകർ രംഗത്തെത്തിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ അവർ നിഷേധിക്കുകയും, യാത്രകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫെഡറൽ ചട്ടങ്ങൾ പൂർണ്ണമായി പാലിച്ചിട്ടുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി.

പടിഞ്ഞാറൻ ജാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഏതൻസ് സന്ദർശിച്ച വേളയിലാണ് ഈ വിവാദങ്ങൾ ഉയർന്നുവന്നത് എന്നത് ഭരണകൂടത്തിലെ മുതിർന്ന ഉന്നതരെയും ചൊടിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. എന്നാൽ തനിക്ക് കിംബർലിയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ എന്നും എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾക്കായി വൈറ്റ് ഹൗസിനെ സമീപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇത്തരം ആനുകൂല്യങ്ങളും പണവും നൽകി ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide