
വാഷിംഗ്ടൺ: ഒന്നരപതിറ്റാണ്ടിന് ശേഷം ഫയറിങ് സ്‌ക്വോഡ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ യുഎസ്. നോർത്ത് കരോലൈന സംസ്ഥാനത്താണ് നാളെ ഈ രീതിയിൽ വിധശിക്ഷ നടപ്പാക്കുക. 2001ൽ പെൺസുഹൃത്തിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ബ്രാഡ് സിഗ്മൺ എന്നയാളുടെ വധശിക്ഷയാണ് ഈ രീതിയിൽ നടപ്പാക്കുക. ഇലക്ട്രിക് കസേരയിൽ ഇരുത്തി വൈദ്യുതി കടത്തിവിട്ടു കൊല്ലുക, വിഷം കുത്തിവെക്കുക എന്നീ രീതികൾ ഒഴിവാക്കുകയാണെന്ന് നോർത്ത് കരോലൈന ഗവർണർ വ്യക്തമാക്കി.
1608ന് ശേഷം ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ച് 144 സിവിലിയൻമാരുടെ വധശിക്ഷയാണ് യുഎസ് നടപ്പാക്കിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും യുട്ടാ സംസ്ഥാനത്തായിരുന്നു. എന്നാൽ, യുട്ടായിൽ 1977ന് ശേഷം മൂന്നു പേർക്ക് മാത്രമാണ് ഈ വധശിക്ഷ രീതി നടപ്പാക്കിയിട്ടുള്ളത്. രണ്ട് പേരെ കൊന്ന കേസിലെ പ്രതിയായ ഗാരി ഗിൽമോറിനെയാണ് കുറെക്കാലത്തിന് ശേഷം1977ൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. തന്നെ ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ച് കൊല്ലണമെന്ന് ഗാരി ഗിൽമോർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.













