
വാഷിംഗ്ടണ്‍ : ഹാര്‍വാഡ് യൂണിവേഴ്സിറ്റിക്കെതിരായ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ശന നീക്കങ്ങളുമായി ട്രംപ് ഭരണകൂടം. ഹാര്‍വാഡില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിസ അപേക്ഷകളില്‍ കര്‍ശന പരിശോധന നടത്താനാണ് അധികൃതര്‍ തുനിയുന്നത്.
മാത്രമല്ല, നിലവില്‍ യൂണിവേഴ്സിറ്റിയില്‍ പഠനം തുടരുന്നവരുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കോളജില്‍ പരിപാടികള്‍ക്കും മറ്റും എത്തുന്നവരുടെയും അടക്കമുള്ള അപേക്ഷകളിലും കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധന നടത്തും. സര്‍ക്കാരിന്റെ കര്‍ശന നീക്കത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയാണ് വ്യക്തമാക്കിയത്.
ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലെ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് സര്‍ക്കാര്‍ നേരത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാലത് കോടതി തടയുകയും ചെയ്തിരുന്നു. പിന്നാലെ ജൂതവിരുദ്ധതയും അക്രമത്തിന്റെ പശ്ചാത്തലവുമുള്ളവര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്.