പഹല്‍ഗാമിലെ ഭീകരാക്രമണം : ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക. യുഎസ് എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ജാഗ്രതാ മുന്നറിയിപ്പില്‍, തീവ്രവാദവും ആഭ്യന്തര കലാപവും നിമിത്തം ജമ്മുകശ്മീരിലേക്കും ഇന്ത്യ പാക് അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലേക്കുമുള്ള യാത്രകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം ഉള്ളത്.

തീവ്രവാദി ആക്രമണവും കലാപാന്തരീക്ഷവും ഉള്ളതിനാല്‍ ജമ്മു കശ്മീരിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും എന്നാല്‍ കിഴക്കന്‍ ലഡാക്ക്, ലേ സന്ദര്‍ശനത്തിന് മുന്നറിയിപ്പ് ബാധകമല്ലെന്നുമാണ് ബുധനാഴ്ച നല്‍കിയ ജാഗ്രതാ മുന്നറിയിപ്പിലുള്ളത്. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മുന്നറിയിപ്പ് ബാധകമാണ്.

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ അക്രമം പൊട്ടിപ്പുറപ്പെടുന്നുവെന്നും മുന്നറിയിപ്പിലുണ്ട്.

ഇന്ത്യയിലേക്കുള്ള യാത്രയില്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍

തനിച്ച് യാത്രകള്‍ ചെയ്യരുത്.
സ്ത്രീകള്‍ ആണെങ്കില്‍ പ്രത്യേകിച്ചും തനിച്ചുള്ള യാത്ര ഒഴിവാക്കുക
സ്വകാര്യ സുരക്ഷാ പദ്ധതികള്‍ കരുതണം.
സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പദ്ധതിയില്‍ ഭാഗമാവുക.
രാജ്യം നല്‍കുന്ന മുന്നറിയിപ്പുകള്‍ പിന്തുടരുക

ഗ്രേഡ് 4ലുള്ള മുന്നറിയിപ്പാണ് ജമ്മു കശ്മീരിലേക്കുള്ള യാത്രയില്‍ നല്‍കിയിട്ടുള്ളത്.

കഴിഞ്ഞദിവസം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നേപ്പാളില്‍ നിന്നുള്ള ഒരാള്‍ ഒഴികെ മറ്റെല്ലാവരും ഇന്ത്യന്‍ പൗരന്മാരായിരുന്നു.

More Stories from this section

family-dental
witywide