ബ്രഹ്‌മാണ്ഡ ഹൊറർ കോമഡി ചിത്രം; പ്രഭാസിന്റെ ദി രാജാ സാബിന്റെ ടീസർ പുറത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രമെന്ന പെരുമയുമായി റിലീസിനെത്തുന്ന പ്രഭാസിന്റെ ദി രാജാ സാബിന്റെ ടീസർ റിലീസ് ചെയ്തു. ഡിസംബർ അഞ്ചിന് റിലീസ് ചെയ്യുന്ന ദി രാജ സാബ് പ്രഭാസിന്റെ ഈ വർഷത്തെ ഏക റിലീസാണ്.
പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, മാളവിക മോഹനൻ, നിധി അഗർവാൾ, റിധി കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രഭാസ് രണ്ട് വേഷങ്ങളിൽ എത്തുമെന്നാണ് ഇതുവരെ വന്ന പ്രമോഷണൽ മറ്റേറിയലുകൾ സൂചിപ്പിക്കുന്നത്. ടീസറിൽ താരത്തിന്റെ ആക്ഷനും നർമ്മമുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭയങ്കര പ്രൊഡക്ഷൻ സെറ്റുകളും, cgi ഉപയോഗിച്ച് സൃഷ്ട്ടിച്ച ഭയപ്പെടുത്തുന്ന രംഗംങ്ങളും ടീസറിൽ കാണാം. തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഹൊറർ ജോണറിലെ പതിവ് പ്രമേയമായ “A man in a haunted house” തന്നെയാണ് വിഷയമാക്കിയിരിക്കുന്നത്. ടിജി വിശ്വപ്രസാദ്‌ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കാർത്തിക്ക് പളനിയാണ്.

More Stories from this section

family-dental
witywide