റഷ്യയിൽനിന്ന് ഡീസൽ വാങ്ങുന്നത് യുഎസിനു വേണ്ടിയല്ല, ലോകവിപണിക്കു വേണ്ടി- ഇന്ത്യയെ വിമർശിച്ച അതേ നാവുകൊണ്ട് സ്വയം ന്യായീകരിച്ച് ട്രംപ്

വാഷിങ്ടൺ: റഷ്യയിൽ നിന്ന് വൻതോതിൽ ഡീസൽ വാങ്ങാനുള്ള യുഎസ് തീരുമാനത്തെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നീക്കം അമേരിക്കയ്ക്ക് വേണ്ടിയല്ലെന്നും, മറിച്ച് ആഗോള വിപണിയിലെ ഇന്ധനവില നിയന്ത്രിക്കുന്നതിനും വിപണി സുസ്ഥിരമാക്കുന്നതിനും വേണ്ടിയാണെന്ന് ട്രംപ് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഡീസൽ ഇറക്കുമതി ചെയ്യാനുള്ള പ്രഖ്യാപനം ട്രംപ് നടത്തിയത്.

പശ്ചിമേഷ്യൻ പ്രതിസന്ധികൾ കാരണം അന്താരാഷ്ട്ര തലത്തിൽ ഉയർന്നുനിൽക്കുന്ന ഇന്ധനക്ഷാമം പരിഹരിക്കാനാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. കരാർ പ്രകാരം ആദ്യഘട്ടത്തിൽ 3,00,000 ടൺ ഡീസൽ റഷ്യ ഉടൻ ലഭ്യമാക്കും. തുടർന്നുള്ള മാസങ്ങളിൽ ഇത് യഥാക്രമം 5,00,000 ടണ്ണായും 10 ലക്ഷം ടണ്ണായും ഉയർത്തും. റിഫൈനറികളുടെ സാഹചര്യം അനുസരിച്ച് 30 ലക്ഷം ടൺ കൂടി ചുരുങ്ങിയ സമയത്തിനുള്ളിൽ നൽകാൻ റഷ്യ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.
റഷ്യൻ ഡീസൽ വിപണിയിൽ എത്തിക്കുന്നത് സുഗമമാക്കുന്നതിനായി റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ 2027 ഏപ്രിൽ 7 വരെ യുഎസ് ട്രഷറി വകുപ്പ് താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്.

അതേസമയം, ട്രംപിന്റെ ഈ നീക്കത്തിനെതിരെ യുഎസിനകത്തും പുറത്തും കനത്ത രാഷ്ട്രീയ പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ളവർ ഉൾപ്പെടെ 12 സെനറ്റർമാർ ഈ കരാറിനെതിരെ രംഗത്തുവന്നു. ഈ കരാറിലൂടെ ലഭിക്കുന്ന വരുമാനം റഷ്യയ്ക്ക് യുദ്ധം തുടരാനുള്ള സാമ്പത്തിക സഹായമായി മാറുമെന്നാണ് ഇവരുടെ പ്രധാന വിമർശനം. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ നിയമം കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ യുഎസ് നടത്തുന്ന ഈ നീക്കം കടുത്ത ഇരട്ടത്താപ്പാണെന്ന് അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

Buying diesel from Russia is not for the US, but for the global market”—Trump

More Stories from this section

family-dental
witywide