നിലമ്പൂര്‍ പോരിന് തൃണമൂല്‍ കോണ്‍ഗ്രസും, അന്‍വറിനെ മത്സരിപ്പിക്കാന്‍ നീക്കം ; യു.ഡി.എഫിന് രണ്ടു ദിവസം സമയം !

നിലമ്പൂര്‍: ഇന്ന് ചേര്‍ന്ന നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയിലാണ് അന്‍വറിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്.

യു ഡി എഫ് മുന്നണി പ്രവേശനത്തില്‍ ഉപാധിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യങ്ങള്‍ പരിഗണിച്ചെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്നാണ് കമ്മിറ്റിയുടെ നിലപാട്. ആവശ്യങ്ങള്‍ പരിഗണിക്കാന്‍ യു ഡി എഫിന് രണ്ട് ദിവസത്തെ സമയം നല്‍കുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് ഇ.എ സുകു മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃണമൂലിനെ ഘടക കക്ഷിയായി അംഗീകരിക്കണമെന്നതാണ് തൃണമൂലിന്റെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.