
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ ജനവിധിയിൽ ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് പി.വി. അൻവർ. മണ്ഡലത്തിൽ താൻ പരാജയപ്പെട്ടാൽ തല മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് കോഴിക്കോട് കിഡ്സൺ കോർണറിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
തൻ്റെ വെല്ലുവിളി സ്വീകരിക്കാൻ മന്ത്രി മുഹമ്മദ് റിയാസിന് ധൈര്യമുണ്ടോ എന്നും അൻവർ ചോദിച്ചു. റിയാസ് തോറ്റാൽ ഇത്തരത്തിൽ മൊട്ടയടിക്കാൻ തയ്യാറുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോഴിക്കോട്ടെ രാഷ്ട്രീയ വൃത്തങ്ങളിൽ ഈ വെല്ലുവിളി വലിയ ചർച്ചയായിരിക്കുകയാണ്.
അതേസമയം, എക്‌സിറ്റ് പോളുകള്‍ തെറ്റിയ ചരിത്രമുണ്ടെന്നും നാലാം തിയ്യതി അത് മനസിലാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. എക്‌സാറ്റ് പോള്‍ എന്താണെന്ന് നാലാം തീയതി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
PV Anwar challenges Muhammad Riyaz













